Site icon Janayugom Online

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ ‘എ അയ്യപ്പൻ സ്മാരക പുരസ്‌കാരം’ ജയൻ മടിക്കൈയുടെ “പത്താളെചെമ്പിന്

kavi

‘എ അയ്യപ്പൻ സ്മാരക പുരസ്‌കാരം’ ജയൻ മടിക്കൈയുടെ “പത്താളെചെമ്പ്” എന്ന സമാഹാരത്തിന്. മാർച്ച്‌ 26 ന് തിരുവനന്തപുരം YMCA ഹാളിൽ വെച്ച് തടത്തുന്ന സാംസ്‌കാരിക സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കും.

കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാടിനടുത്തുള്ള മടിക്കൈ സ്വദേശിയാണ് ജയൻ. കാഞ്ഞങ്ങാട് നെഹ്‌റു കോളേജിൽ പ്രീഡിഗ്രിയും കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ ഡിഗ്രിയും പൂർത്തിയാക്കി. മുന്നൂറിലധികം കവിതകളും പത്തോളം കഥകളും കുറെയേറെ ഓർമ്മക്കുറിപ്പുകളും എഴുതിയിട്ടുണ്ട്. റിവേഴ്‌സ് ഗിയർ മാഗസിൻ സംസ്ഥാന തലത്തിൽ നടത്തിയ കവിത രചനയിൽ സമ്മാനർഹമായിട്ടുണ്ട്. “അച്ഛനും അമ്മയും” എന്ന പേരിൽ ഒരു ആൽബം ഖത്തർ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് പ്രകാശനം ചെയ്തു.

ദൈവം വിൽപ്പനയ്ക്ക്, ഒരു പൂവിറുക്കുമ്പോൾ, വിശപ്പിന്റെ കാവ്യം, നേര്, മൃഗീയം, നേർച്ചകോഴികൾ, ഇണ തുടങ്ങിയവയൊക്കെയാണ് പ്രധാനപ്പെട്ട രചനകൾ.
ഒരു നോവലിന്റെ പണിപ്പുരയിലാണിപ്പോൾ ജയൻ മടിക്കൈ. ഇപ്പോൾ പ്രവാസ ജീവിതം നയിക്കുന്നു. അമ്മ കുഞ്ഞമ്മ ഭാര്യ അശ്വതി, മകൾ തേജസ്വിനി, മകൻ അശ്വത് എന്നിവർ മടിക്കൈയിൽ താമസിക്കുന്നു.

Eng­lish Sum­ma­ry: Navb­ha­vana Char­i­ta­ble Trust’s ‘A Ayyap­pan Memo­r­i­al Award’ for Jayan Madikai’s “Pathalechemb

You may also like this video

Exit mobile version