നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പി. ഭാസ്കരൻ സ്മാരക സാഹിത്യ പുരസ്കാരം ശ്രീകുമാരൻ തമ്പിയ്‌ക്ക്. 10,000 രൂപയും ശ്രീബുദ്ധന്റെ വെങ്കല ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. വിവിധ സാഹിത്യ വിഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരിൽ ലളിതാംബിക അന്തർജനം സ്മാരക പുരസ്കാരം ഗിരിജാസേതുനാഥ് (അക്ഷയ മിഥില — നോവൽ ),എംപി വീരേന്ദ്രകുമാർ സ്മാരക പുരസ്കാരം മിനി മോഹനൻ (ഉത്സുകുഷി നിഫോൺ (ബ്യൂട്ടിഫുൾ ജപ്പാൻ — യാത്രാവിവരണം),ഡി. ബാബുപോൾ സ്മാരക പുരസ്കാരം സാം മുതുകുളം
(മാർ ഈവാനിയോസ് മലങ്കരയുടെ മഹായിടയൻ ‑ജീവചരിത്രം), അക്കിത്തം സ്മാരക പുരസ്കാരം എ. എൽ ജോസ് തിരൂർ
(ചിതറിയ ചിന്തേരുകൾ കവിതാസമാഹാരം) എന്നിവർക്ക് നൽകും.
എ.അയ്യപ്പൻ സ്മാരക പുരസ്കാരം എൻ. എസ് ശ്രുതിൻ (മഴ നനയുന്ന കടൽ ‑കവിതാ സമാഹാരം ), ഡോ, അയ്യപ്പപണിക്കർ സ്മാരക പുരസ്‌കാരം ഉന്മേഷ് ചൈത്രം (ആറുചാലുകളൂറിയ തേനരുവി ‑കവിതാസമാഹാരം),കുഞ്ഞുണ്ണി’ മാഷ് സ്മാരക ബാലസാഹിത്യ പുരസ്കാരം ടി.പി മനോജ് കുമാർ (വിത്തു പത്തായം), മാധവിക്കുട്ടി സ്മാരക പുരസ്കാരം എൻ. സുജാത(പെറ്റൽസ് ഇൻ സൺഷൈൻ — കവിതാസമാഹാരം) എന്നിവർ പ്രത്യേക ജൂറി പുരസ്‌കാരത്തിന് അർഹരായി. ജനുവരി 19 ഞായറാഴ്ച വൈകിട്ട് 3 മണിക്ക് സ്റ്റാച്യൂ മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിയ്ക്കുമെന്ന് ട്രസ്റ്റ് ചെയർപേഴ്സൺ സന്ധ്യാജയേഷ് പുളിമാത്ത്, സെക്രട്ടറി ഗിരിജൻ ആചാരി തോന്നല്ലൂർ എന്നിവർ അറിയിച്ചു. കലാ,സാഹിത്യ സാമൂഹിക, സാംസ്കാരിക,രാഷ്ട്രീയ രംഗത്തെ പ്രമുഖർ പുരസ്‌കാര വിതരണ ചടങ്ങിൽ പങ്കെടുക്കും.