Site icon Janayugom Online

നാവികസേന ബ്രഹ്മോസ് മിസൈലുകള്‍ വാങ്ങുന്നു

brahmos

നാവികസേനയ്ക്കായി മിസൈലുകൾ വാങ്ങുന്നതിന് ബ്രഹ്മോസ് എയ്‌റോസ്‌പേസുമായി പ്രതിരോധ മന്ത്രാലയം കരാര്‍ ഒപ്പുവച്ചു. 1700 കോടി രൂപ മുടക്കി ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി 35 മിസൈലുകളാണ് വാങ്ങുക. ഇന്ത്യയും റഷ്യയും തമ്മിലുള്ള സംയുക്ത സംരംഭമാണ് ബ്രഹ്മോസ് എയ്‌റോസ്‌പേസ്.
കരാർ പ്രകാരം രണ്ട് പ്രോജക്റ്റ് 15 ബി കപ്പലുകൾക്കായി 35 പോരാട്ട മിസൈലുകളും, മൂന്ന് പരിശീലന ബ്രഹ്മോസ് മിസൈലുകളും നല്‍കണം. ഇത് പുതിയ സർഫൈസ് ടു സർഫൈസ് മിസൈലുകളുടെ നിര്‍മ്മാണം വർധിപ്പിക്കുന്നതിന് നിർണായക സംഭാവന നൽകും.
നിലവിൽ വിശാഖപട്ടണം ക്ലാസിന് കീഴിൽ, മൊത്തം നാല് യുദ്ധക്കപ്പലുകൾ ഉൾപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയം പദ്ധതിയിട്ടിട്ടുണ്ട്.
വിശാഖപട്ടണം, മോർമുഗാവോ, ഇംഫാൽ, സൂറത്ത് എന്നിവിടങ്ങളിലായിരിക്കും പുതിയ യുദ്ധക്കപ്പലുകളെത്തുക. ഈ മാസം ആദ്യം ഇന്ത്യൻ നാവികസേന ആദ്യമായി തദ്ദേശീയ വിമാനവാഹിനിക്കപ്പൽ ഐഎന്‍എസ് വിക്രാന്ത് കൊച്ചിയിൽ കമ്മിഷൻ ചെയ്തിരുന്നു. 

Eng­lish Sum­ma­ry: Navy buys Brah­Mos missiles

You may like this video also

Exit mobile version