Site iconSite icon Janayugom Online

എന്‍സിപി തര്‍ക്കം: ശരദ് പവാര്‍ സുപ്രീം കോടതിയില്‍

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ പാര്‍ട്ടിയെ യഥാര്‍ത്ഥ എൻസിപി ആയി അംഗീകരിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് ശരദ് പവാര്‍. അഭിഭാഷകൻ അഭിഷേക് ജേബരാജ് മുഖേനയാണ് ശരദ് പവാര്‍ കോടിയെ സമീപിച്ചത്. ശരദ് പവാര്‍ ഉന്നത കോടതിയെ സമീപിക്കുകയും അനുകൂല വിധി സ്വന്തമാക്കുകയും ചെയ്യുന്നത് ഒഴിവാക്കാൻ അജിത് പവാര്‍ അഭിഭാഷകനായ അഭികല്പ് പ്രതാപ് സിങ് വഴി തടസ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. ഈ മാസം ആറിനാണ് അജിത് പവാര്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയാണ് യഥാര്‍ത്ഥ എൻസിപിയെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വിധിച്ചത്. പാര്‍ട്ടി ചിഹ്നമായ ക്ലോക്കും അജിത് പവാര്‍ പക്ഷത്തിന് അനുവദിച്ചിരുന്നു. 

Eng­lish Summary:NCP Con­tro­ver­sy: Sharad Pawar in Supreme Court
You may also like this video

Exit mobile version