Site iconSite icon Janayugom Online

എൻസിപിയുടെ മന്ത്രിമാറ്റം; പി സി ചാക്കോക്കെതിരെ വിമർശനവുമായി എ കെ ശശീന്ദ്രൻ

എൻസിപിയുടെ മന്ത്രിമാറ്റത്തെ ചൊല്ലി എൻസിപിയിൽ കലഹം. മന്ത്രി മാറ്റത്തെ സംബന്ധിച്ച് എൻ സി പി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ അനാവശ്യ ചർച്ചയുണ്ടാക്കുകയാണെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. തോമസ് കെ. തോമസിനെ മന്ത്രിയാക്കാനാവില്ലെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞതാണ്. 

എ കെ ശശീന്ദ്രൻ മാറിയാൽ എൻസിപിക്ക് മന്ത്രിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. അനാവശ്യ ചർച്ചകൾ എൻസിപിയുടെ മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തുമെന്നും ശശീന്ദ്രൻ പറഞ്ഞു.തോമസ് കെ തോമസും പി സി ചാക്കോയും കഴിഞ്ഞ ദിവസം ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി സംസാരിച്ചിരുന്നു. ശരദ് പവാറിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ശശീന്ദ്രൻ പറഞ്ഞു.

Exit mobile version