Site iconSite icon Janayugom Online

മഹാരാഷ്ട്ര സ്പീക്കറായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാഹുല്‍ നര്‍വേക്കര്‍

എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാഹുല്‍ നര്‍വേക്കര്‍ മഹാരാഷ്ട്ര സ്പീക്കര്‍. ഇന്ന് ബിജെപിയുടെ രാഹുല്‍ നര്‍വേക്കറും ശിവസേനയുടെ രാജന്‍ സാല്‍വിയും തമ്മില്‍ നന്ന പോരാട്ടത്തിലാണ് 164 വോട്ടുകളുടെ പിന്തുണയോടെ എന്‍ഡിഎ വിജയിച്ചത്. മഹാവികാസ് അഘാഡി സ്ഥാനാര്‍ഥിയായ ഉദ്ധവ് താക്കറെ ശിവസേനയിലെ രാജന്‍ സാല്‍വിയെയാണ് പരാജയപ്പെടുത്തിയത്. രാജന്‍ സാല്‍വിക്ക് 107 വോട്ടുകള്‍ ലഭിച്ചു.

വിമത നീക്കത്തിന് ശേഷം ശിവസേനയിലെ ഔദ്യോഗിക‑വിമത എംഎല്‍എമാര്‍ ആദ്യമായിട്ടാണ് നേര്‍ക്കുനേര്‍ വരുന്നത്. നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനല്‍ പോരാട്ടമായിട്ടാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പിനെ കണ്ടിരുന്നത്.

നേരത്തെ മഹാവികാസ് അഘാഡി സഖ്യത്തിനൊപ്പം നിന്നിരുന്ന സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. എസ്പി എംഎല്‍എമാരായ അബു അസ്മിയും റയീസ് ശൈഖും വോട്ട് ചെയ്തില്ല. സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പ് ഔറംഗാബാദിന്റെ പേര് മറ്റിയ ഉദ്ധവ് താക്കറെയുടെ നടപടിക്കെതിരെ എസ്പി പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിവസേന സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുന്നതില്‍ നിന്ന് അവര്‍ വിട്ടുനിന്നത്. ഗോവയിലായിരുന്ന വിമത ശിവസേനാ എം.എല്‍.എ. മാര്‍ ശനിയാഴ്ചയാണ് മുംബൈയിലെത്തിത്.

Eng­lish sum­ma­ry; NDA can­di­date Rahul Narvekar as Maha­rash­tra Speaker

You may also like this video;

Exit mobile version