Site icon Janayugom Online

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഫണ്ട് ചിലവഴിക്കുന്നതിൽ ഒന്നാം സ്ഥാനം നേടി നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത്

സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഫണ്ട് ചിലവഴിക്കുന്നതിൽ ഒന്നാം സ്ഥാനം നേടി നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത്. 113.8 ശതമാനം ഫണ്ടാണ് 20 21 — 22 സാമ്പത്തിക വർഷം ചിലവഴിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 152 ബ്ലോക്ക് പഞ്ചായത്തുകളാണ് ഉള്ളത്. ഇതിൽ ഒന്നാം സ്ഥാനം നെടുങ്കണ്ടത്തിനാണ്.

ഉൽപാദനം, സേവനം, പശ്ചാത്തലം എന്നീ മേഖലകൾ തിരിച്ച് പട്ടിക ജാതി, പട്ടിക വർഗ്ഗം, ജനറൽ എന്നീ വികസന ഫണ്ടുകൾ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ഈ സാമ്പത്തിക വർഷം പൂർണ്ണമായി വിനിയോഗിച്ചു. ഇ സ്വരാജ് ധനകാര്യ കമ്മിഷൻ ഗ്രാന്റ് വിനിയോഗിക്കുന്നതിലും നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

176 ശതമാനം ഫണ്ട് ചിലവഴിച്ചതോടെയാണ് നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് അഭിമാന നേട്ടം നേടിയതെന്ന് ബ്ലോക്ക് പഞ്ചയാത്ത് പ്രസിഡന്റ് കെ ടി കുഞ്ഞ്, ബിസിഒ എം കെ ദിലീപ് എന്നിവർ പറഞ്ഞു.

Eng­lish sum­ma­ry; Nedunkan­dam Block Pan­chay­at is the largest user of devel­op­ment fund in the state

You may also like this video;

Exit mobile version