കാട്ടുതീയില്‍ പെട്ട് നെടുങ്കണ്ടം. കൈലാസപ്പാറ, ബേഡ്‌മെട്ട് എന്നി രണ്ടിടങ്ങളിലാണ് കാട്ടുതീ പടര്‍ന്ന് പിടിച്ചത്. ഇന്ന് പുലര്‍ച്ചയില്‍ കരടിവളവ് ഭാഗത്തെ മലച്ചെരുവില്‍ തീ പടര്‍ന്ന് പത്ത് മണിയോടെ ബേഡ്‌മെട്ട് ഭാഗത്ത് എത്തിയപ്പോഴാണ് ആളുകളുടെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് നെടുങ്കണ്ടം ഫയര്‍ഫോഴ്‌സ് എത്തുകയും തീയണക്കുകയുമായിരുന്നു. എന്നാല്‍ കനത്ത കാറ്റിനെ തുടര്‍ന്ന് തീ മറുഭാഗത്തേയ്ക്ക് വീണ്ടും പടര്‍ന്നതോടെ ജനങ്ങള്‍ ആശങ്കയിലായി. ജനവാസമേഖലയും കൃഷിയിടങ്ങളും ഉള്ള പ്രദേശങ്ങളിലേയ്ക്കാണ് ഉച്ചകഴിഞ്ഞ് തീ ആളിപടര്‍ന്നത്.
വീണ്ടും എത്തിയ അഗ്നിശമന രക്ഷസേന തീ അണച്ചു. ഏട്ടോളം ഏക്കര്‍ വരുന്ന പുല്‍മേടാണ് കത്തി നശിച്ചത്. വെള്ളിയാഴ്ച ഉണ്ടായ തീപിടിത്തത്തില്‍ നെടുങ്കണ്ടം സ്വദേശിയുടെ രണ്ടേക്കര്‍ വരുന്ന ഏലത്തോട്ടം പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് കര്‍ഷകന് ഉണ്ടായത്. ഇതിന് പിന്നാലെയാണ് ഇന്ന് തീപിടിത്തം ഉണ്ടായത്. ഇതോടെ ഏലത്തോട്ടം അടക്കമുള്ള കര്‍ഷകര്‍ ആശങ്കയിലാണ്. വേനല്‍ ചൂട് കനത്തതോടെ മേഖലയിലെ ഇലകളും പുല്ലും കരിഞ്ഞുണങ്ങിയ നിലയിലാണ്. ആളുകള്‍ അലക്ഷ്യമായി എറിയുന്ന അണയാത്ത സിഗരറ്റില്‍ നിന്നും കനത്ത ചൂടില്‍ പാറകളിലെ ഉണങ്ങിയ പുല്ലുകള്‍ക്കും ് തീപിടിക്കുവാന്‍ കാരണമാകുന്നു. ഇതോടെ കൃഷിക്കാര്‍ കൂടുതല്‍ ജാഗരൂകരായിരിക്കുകയാണ്.
English Summary: Nedunkandam frozen in forest fire
You may also like this video