ഒന്നാമത് കേരള ഗെയിംസിന്റെ ഭാഗ്യ ചിഹ്നമായ നീരജ് എന്നു പേരുള്ള 15 അടി ഉയരമുള്ള ബലൂണിന്റെ അനാഛാദന ചടങ്ങ് തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് നിർവ്വഹിച്ചു. തൊടുപുഴ ക്രിസ്റ്റൽ ഹൈപ്പർ മാർക്കറ്റിന്റെ മുന്നിലാണ് ബലൂണിൽ തീർത്ത ഭീമാകാരനയ മുയലിനെ ഉറപ്പിച്ചിട്ടുള്ളത്.
ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എം എസ് പവനൻ കേരള ഗെയിംസിന്റെ ഭാഗ്യ ചിഹ്നമായ നീരജിന്റെ പ്രാധാന്യം വിശദീകരിച്ചു. ടോക്കിയോ ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ സ്വർണ്ണ മെഡൽ നേടിക്കൊണ്ട് ഒളിമ്പിക് ചരിത്രത്തിൽ അത് ലറ്റിക്സിലെ ഇന്ത്യയുടെ ആദ്യത്തെ മെഡൽ ജേതാവായ നീരജ് ചോപ്രയുടെ പേരാണ് ഭാഗ്യചിഹ്നമായ മുയലിനു നല്കിയത്.
മുനിസിപ്പൽ വാർഡു കൗൺസിലർ ജെസ്സി ആന്റണി, ജില്ലാ ഒളിമ്പിക് അസോസിയേഷൻ ട്രഷറർ എം എൻ ബാബു, പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് എം എൻ സുരേഷ്, സെക്രട്ടറി വിനോദ് കണ്ണോളി, കേരള ഒളിമ്പിക് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ശരത് യു നായർ , ജില്ലാ വൈസ് പ്രസിഡന്റുമാരായ എൻ രവീന്ദ്രൻ, സൈജൻ സ്റ്റീഫൻ, ജോയിന്റ് സെകട്ടറിമാരായ കെ ശശിധരൻ , എ പി മുഹമ്മദ് ബഷീർ, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് റ്റി സി രാജു തരണിയിൽ, ക്രിസ്റ്റൽ ഹൈപ്പർ മാർക്കറ്റിന്റെ പാർട്ട്ണർമാരായ പരീത് പി എ,സാബു പി എം എന്നിവരും സന്നിഹിതരായിരുന്നു.
English summary;Neeraj Balloon unveiled at Kerala Games
You may also like this video;