ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ചരിത്രം കുറിച്ച് ഇന്ത്യയുടെ നീരജ് ചോപ്ര. ജാവലിൻ ത്രോയിൽ നീരജ് ചോപ്ര സ്വർണം നേടി. 88.17 മീറ്റർ ജാവലിൻ എറിഞ്ഞാണ് നീരജ് ചോപ്ര സ്വർണ മെഡൽ സ്വന്തമാക്കിയത്. ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ചോപ്ര.
ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലും ഒളമ്പിക്സിലും സ്വർണ മെഡൽ കരസ്ഥമാക്കുന്ന അത്യപൂർവ്വ നേട്ടം കൂടിയാണ് നീരജ് സ്വന്തമാക്കിയിരിക്കുന്നത്. പാകിസ്താന്റെ അർഷാദ് നദീമിനാണ് വെള്ളി. ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കുബ് വാദ വെങ്കലം കരസ്ഥമാക്കി.
ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ നീരജ് ചോപ്രയുടെ രണ്ടാം മെഡലാണിത്. കഴിഞ്ഞ ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയിരുന്നു. യോഗ്യതാ റൗണ്ടിൽ 88.77 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജ് ചോപ്ര ഫൈനലിനെത്തിയത്. പാരിസ് ഒളിംപിക്സിന് ഇതിനകം നീരജ് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്.
നീരജിനൊപ്പം ഫൈനലിലെത്തിയ മറ്റു ഇന്ത്യൻ താരങ്ങളായ കിഷോർ ജെനയും ഡിപി മനുവിനും മികച്ച പ്രകടനം കാഴ്ചവെച്ചു. അഞ്ചാം സ്ഥാനത്തെത്തിയ കിഷോർ ജെന (84.77 മീറ്റർ) കരിയറിലെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഡിപി മനു (84.12 മീറ്റർ) ആറാം സ്ഥാനത്തുമെത്തി.
English Summary: Neeraj Chopra wins gold at World Athletics Championships: First Indian to achieve the feat
You may also like this video