Site icon Janayugom Online

നീരവിന് ദേശീയ പുരസ്ക്കാരം

നാഗപൂർ ബസോളി ഗ്രൂപ്പ് ദേശീയ തലത്തിൽ നടത്തിയ കുട്ടികളുടെ ചിത്രരചന മത്സരത്തിൽ മികച്ച 10 രചനകളിൽ നീരവിന്റെ ‘ഡി വൈനിറ്റി’ എന്ന ചിത്രം തിരഞ്ഞെടുത്തു. ആയിരം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ നിന്നാണ് പട്ടാമ്പി ഗവൺമെന്റ് എൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ നീരവ് നേട്ടം കൊയ്തത്. കഴിഞ്ഞ ലോക് ഡൗൺ കാലത്ത് ചിത്രരചനയിൽ മുഴുകിയ നീരവ് ഇതിനോടകം രണ്ടായിരത്തിൽപരം ചിത്രങ്ങൾ വരച്ചു കഴിഞ്ഞു. ബാലസാഹിത്യക്കാരനായ ഗണേഷ് വേലാണ്ടിയുടെയും സുനിതയുടെയും മകനാണ്.

 

ENGLISH SUMMARY:Neerav wins nation­al award in paint­ing competition
You may also like this video

Exit mobile version