Site iconSite icon Janayugom Online

നീറ്റ് ക്രമക്കേട് : കേന്ദ്ര സര്‍ക്കാരിനും, എന്‍ടിഎയ്ക്കും വീണ്ടും നോട്ടീസ് അയച്ച് സുപ്രീംകോടതി

നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയും,ക്രമക്കേടും ആരോപിച്ചുള്ള ഹര്‍ജിയില്‍ ദേശീയ ടെസ്റ്റിംങ് ഏജന്‍സി (എന്‍ടിഎ)ക്കും , കേന്ദ്ര സര്‍ക്കാരിനും വീണ്ടും നോട്ടീയച്ച് സുപ്രീംകോടതി. ചെറിയ പിഴവാണെങ്കില്‍ പോലും ഗൗരവത്തോടെ കാണണമെന്ന് പറഞ്ഞ കോടതി, വിഷയത്തില്‍ എന്‍ടിഎ രണ്ടാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടു.

നേരത്തെ നീറ്റ്‌ ക്രമക്കേടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ വിദ്യാർഥികർ സമർപ്പിച്ച ഹർജിയിൽ ദേശീയ ടെസ്റ്റിങ്‌ ഏജൻസി(എൻടിഎ)ക്കും കേന്ദ്രസർക്കാരിനും സുപ്രീംകോടതി നോട്ടീയച്ചിരുന്നു

Eng­lish Summary:
NEET Irreg­u­lar­i­ty: Supreme Court again sent notice to cen­tral gov­ern­ment and NTA

You may also like this video:

Exit mobile version