നീറ്റ് യുജി കൗണ്‍സിലിങ്ങിനായി നടപടികള്‍ ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍. സീറ്റ് വിശദാംശങ്ങള്‍ ഔദ്യോഗികമായി പോര്‍ട്ടലില്‍ രേഖപ്പെടുത്താന്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ശനിയാഴ്ചക്കുള്ളില്‍ സീറ്റ് വിവരങ്ങള്‍ അറിയിക്കണമെന്നാണ് മെഡിക്കല്‍ കൗണ്‍സിലിംഗ് കമ്മിറ്റിയുടെ നിര്‍ദേശം. നീറ്റ് ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി.
നാല് ഘട്ടമായാണ് നീറ്റ് കൗണ്‍സിലിംഗ് നടക്കുക. വിവിധ കേന്ദ്ര സര്‍വ്വകലാശാലകള്‍, സര്‍ക്കാര്‍ കോളേജുകള്‍, ഡീംഡ് സര്‍വ്വകലാശാലകള്‍ എന്നിവിടങ്ങളിലെ 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റുകളും പൂനെയിലെ ഇഎസ്‌ഐസി മെഡിക്കല്‍ കോളേജുകളിലെയും ആംഡ് ഫോഴ്സ് മെഡിക്കല്‍ കോളേജുകള്‍ക്ക് അനുവദിച്ചിരിക്കുന്ന സീറ്റുകളും നീറ്റ് യുജി കൗണ്‍സിലിംഗില്‍ ഉള്‍പ്പെടും.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. കൗൺസിലിംഗ് നടപടികൾ ആരംഭിച്ച കാര്യം കേന്ദ്രം നാളെ സുപ്രീംകോടതിയെ അറിയിച്ചേക്കും. പരീക്ഷയില്‍ നടന്ന ക്രമക്കേടുകള്‍ വ്യാപകമല്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാരും എന്‍ടിഎയും. അതിനാല്‍ പുനപരീക്ഷ വേണ്ടെന്നും കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.
English Summary: NEET UG Counseling Process Begins; The Supreme Court will consider the petitions tomorrow
You may also like this video