Site iconSite icon Janayugom Online

നീറ്റ് യുജി ചോദ്യപ്പേപ്പര്‍ ചോര്‍ന്നു: വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയില്‍

നീറ്റ് യുജി ചോദ്യപ്പേപ്പര്‍ ചോര്‍ന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ വീണ്ടും പരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയില്‍. രാജ്യത്തെ എംബിബിഎസ്, ബിഡിഎസ്, ആയുഷ് തുടങ്ങിയ കോഴ്‌സുകളിലേക്കുള്ള പഠിതാക്കളെ കണ്ടെത്താന്‍ കഴിഞ്ഞ മാസം അഞ്ചിനാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പരീക്ഷ നടത്തിയത്. പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 

ഇതു ചൂണ്ടിക്കാട്ടിയാണ് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയെ സമീപിച്ചത്. 14 ന് നീറ്റ് പരീക്ഷാഫലം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നീറ്റ് പരീക്ഷയില്‍ കൃത്രിമത്വം നടന്നതായും പലയിടത്തും ചോദ്യക്കടലാസ് ചോര്‍ന്നിട്ടുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇത് ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയുടെ ലംഘനമാണെന്നാണ് ഹര്‍ജിയിലെ ആക്ഷേപം. പേപ്പര്‍ ചോര്‍ന്നു കിട്ടിയവര്‍ ശരിയായി പരീക്ഷ എഴുതിയവരോടു മത്സരിക്കുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളതെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു.

Eng­lish Summary:NEET UG ques­tion paper leaked: Stu­dents in Supreme Court
You may also like this video

Exit mobile version