നെഹ്റു ട്രോഫി വള്ളംകളിയിൽ ഫൈനൽ ഫലത്തിനെതിരായ പരാതികൾ തള്ളി ജൂറി ഓഫ് അപ്പീൽ. തെളിവുകൾ ഹാജരാക്കാൻ പരാതിക്കാർക്ക് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതികൾ തള്ളിയത്. വിബിസി കൈനകരി തുഴഞ്ഞ വീയപുരം ഒന്നാം സ്ഥാനത്ത് തുടരും. പുന്നമട ബോട്ട് ക്ലബിൻ്റെ നടുഭാഗമാണ് രണ്ടാമത്. പള്ളാത്തുരുത്തി ബോട്ട് ക്ലബിൻ്റെ മേൽപാടം മൂന്നാമതും നിരണം ബോട്ട് ക്ലബിൻ്റെ നിരണം ചുണ്ടൻ നാലാമതുമാണ്. രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളെച്ചൊല്ലിയായിരുന്നു തർക്കം. ഇതരസംസ്ഥാനക്കാർ കൂടുതൽ തുഴഞ്ഞെന്നും പനംതുഴയ്ക്ക് പകരം തടിത്തുഴയും ഫൈബർ തുഴയും ഉപയോഗിച്ചെന്നുമായിരുന്നു പരാതി. അതേസമയം പരാതിയിൽ തീർപ്പായതോടെ വള്ളംകളിയിൽ പങ്കെടുത്ത വള്ളങ്ങൾക്കുള്ള ബോണസ് അടുത്തയാഴ്ച വിതരണം ചെയ്യും. അയോഗ്യരാക്കപ്പെട്ട വള്ളങ്ങൾക്ക് അടിസ്ഥാന ബോണസ് നൽകാനും തീരുമാനിച്ചു.
നെഹ്റു ട്രോഫി വള്ളംകളി; ഫൈനൽ ഫലത്തിനെതിരായ പരാതികൾ തള്ളി ജൂറി ഓഫ് അപ്പീൽ

