Site iconSite icon Janayugom Online

നീല്‍ മോഹന്‍ യൂട്യൂബ് മേധാവി; യൂട്യൂബ് ഷോര്‍ട്സ്, മ്യൂസിക് സബ്സ്ക്രിപ്ഷന്‍ ഓപ്ഷനുകള്‍ തുടങ്ങിയ പരിഷ്കരണങ്ങളില്‍ സുപ്രധാനമായ മാറ്റങ്ങള്‍ വരുത്തിയത് ഈ ഇന്ത്യക്കാരന്‍

വീഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബിന്റെ തലപ്പത്ത് ഇന്ത്യന്‍ വംശജന്‍. നീല്‍ മോഹനാണ് യൂട്യൂബ് മേധാവിയായി സ്ഥാനമേല്‍ക്കുക. സിഇഒ സൂസന്‍ വോജിസ്കി സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് നീല്‍ മോഹന്റെ നിയമനം. ഗൂഗിളിലും മെെക്രോസോഫ്റ്റിലും പ്രവര്‍ത്തിച്ചതിന് ശേഷം 2015 ലാണ് നീല്‍ മോഹന്‍ യൂട്യൂബിലെത്തുന്നത്. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഇലക്ട്രിക് എന്‍ജിനിയറിങ് ബിരുദധാരിയാണ്. 

യൂട്യൂബ് ഷോര്‍ട്സ്, മ്യൂസിക് സബ്സ്ക്രിപ്ഷന്‍ ഓപ്ഷനുകള്‍ തുടങ്ങിയ പരിഷ്കരണങ്ങളില്‍ സുപ്രധാനമായ മാറ്റങ്ങള്‍ വരുത്തിയാളാണ് നീല്‍ മോഹന്‍. വളരെ ആകാംക്ഷയോടെയാണ് പുതിയ ഉത്തരവാദിത്തത്തെ സ്വീകരിക്കുന്നതെന്ന് നീല്‍ മോഹന്‍ പ്രതികരിച്ചു. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, ടിക‍്‍ടോക് എന്നിവയില്‍ നിന്ന് കടുത്ത മത്സരം നേരിടുന്ന സാഹചര്യത്തില്‍ യൂട്യൂബിന്റെ വരുമാനം വീണ്ടെടുക്കലാകും നീല്‍ മോഹനു മുമ്പിലുള്ള വെല്ലുവിളി. മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല, അഡോബ് സിഇഒ ശന്തനു നാരായണ്‍, ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചൈ തുടങ്ങി ആഗോള ടെക് ഭീമന്മാരുടെ തലപ്പത്തുള്ള ഇന്ത്യന്‍ വംശജരുടെ നിരയിലേക്കാണ് നീല്‍ മോഹനും എത്തുന്നത്. 

Eng­lish Sum­ma­ry: Neil Mohan Head of YouTube

You may also like this video

Exit mobile version