Site iconSite icon Janayugom Online

നെന്മാറ ഇരട്ടക്കൊലപാതകം; സുധാകരന്റെ ഇളയ മകള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം

പാലക്കാട് നെന്മാറ പോത്തുണ്ടിയില്‍ കൊല്ലപ്പെട്ട സുധാകരന്റെ ഇളയ മകള്‍ക്ക് സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മുന്ന് ലക്ഷം രൂപ അനുവദിക്കും. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. കേരളത്തെ നടുക്കിയ ക്രൂരമായ സംഭവമായിരുന്നു പോത്തുണ്ടിയിൽ നടന്ന ഇരട്ടക്കൊലപാതകം. 2025 ജനുവരി 27നാണ് അയൽവാസിയായ ചെന്താമര ലക്ഷ്മിയേയും(75), മകൻ സുധാകരനേയും (56) കൊല്ലപ്പെടുത്തിയത്. 2019ൽ സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു ചെന്താമര. ഈ കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഇയാൾ സുധാകരനെയും അമ്മയെയും ആക്രമിച്ചത്.

Exit mobile version