നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് അപകടം. 18 പേര്‍ക്ക് ദാരുണാന്ത്യം. 25ഓളം പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. പൊഖറയില്‍ നിന്ന് കാഠ്മണ്ഡുവിലേയ്ക്ക് പോകുകയായിരുന്ന ബസാണ് നദിയിലേക്ക് മറിഞ്ഞത്. ത്രീശൂലി നദിയിലേക്ക് ബസ് മറിയുകയായിരുന്നു. 35ലധികം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അപകടസ്ഥലത്ത് നിന്ന് 17 മൃതദേഹങ്ങൾ കണ്ടെടുത്തതായും പരിക്കേറ്റ 28 യാത്രക്കാരെ ബസിൽ നിന്ന് പുറത്തെടുത്തതായും പൊലീസ് അറിയിച്ചു.
അപകടം നടന്ന ഉടന്‍ തന്നെ ഹൈവേ റെസ്‌ക്യു വിഭാഗവും പൊലീസും പ്രദേശവാസികളും അടക്കം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റ യാത്രക്കാരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഹൈവേ റെസ്‌ക്യു വിഭാഗം പറഞ്ഞു. കൊല്ലപ്പെട്ടവരിൽ ഒരു ന്യൂസിലാൻഡ് സ്വദേശിയും പരിക്കേറ്റവരിൽ ഒരു ജാപ്പനീസ് സ്ത്രീയും ഒരു ഡച്ച് സ്ത്രീയും ഉണ്ടെന്നാണ് വിവരം.

