Site iconSite icon Janayugom Online

നേപ്പാൾ സംഘർഷം; കത്തിയമർന്ന് ഹിൽട്ടൺ കാഠ്മണ്ഡു

നേപ്പാളിലെ സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെ രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ഹോട്ടലായ ഹിൽട്ടൺ കാഠ്ണ്ഡു കത്തിയമർന്നെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സോഷ്യൽ മീഡിയ നിയന്ത്രണങ്ങളെച്ചൊല്ലി ഉണ്ടായ പ്രതിഷേധങ്ങൾക്കിടെ ഹോട്ടൽ കത്തിക്കുകയായിരുന്നു. നേപ്പാളിലെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണമായിരുന്ന ഹോട്ടൽ പൂർണമായും കത്തിനശിക്കുന്നതിൻറെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

Exit mobile version