നേപ്പാളിലെ മുസ്‍താങ്ങില്‍ തകര്‍ന്നു വീണ താര എയര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു. വിമാനവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 22 പേരുടെ മൃതദേഹങ്ങളുെ കണ്ടെടുത്തായി സെെന്യം അറിയിച്ചു. 10 മൃതദേഹങ്ങൾ കാഠ്മണ്ഡുവിലേക്കും 12 മൃതദേഹങ്ങൾ ബേസ്‌ക്യാമ്പിലേക്കും കൊണ്ടുപോയി.
മരിച്ചവരെയെല്ലാം തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. സംഭവം നടന്ന സ്ഥത്ത് 100 കിലോമീറ്റർ ചുറ്റളവിലാണ് മൃതദേഹങ്ങൾ ചിതറിക്കിടന്നത്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ സൈന്യം തന്നെ പുറത്ത് വിട്ടിരുന്നു. ഇവ കാഠ്മണ്ഡുവിലേക്ക് എയർലിഫ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണെന്ന് മുസ്‍താങ് ജില്ലാ മേധാവി അറിയിച്ചു.
അപകടത്തിന്റെ കാരണം കണ്ടെത്താൻ സീനിയർ എയറോനോട്ടിക്കൽ എന്‍ജിനീയർ രതീഷ് ചന്ദ്ര ലാൽ സുമന്റെ നേതൃത്വത്തിൽ അഞ്ചംഗ അന്വേഷണ കമ്മിഷനും സർക്കാർ രൂപീകരിച്ചു. മോശം കാലാവസ്ഥയെത്തുടർന്ന് വിമാനം ഇടത്തേക്ക് തിരിയുന്നതിന് പകരം വലത്തേക്ക് തിരിഞ്ഞതിനെ തുടർന്നാണ് പർവതങ്ങളിൽ ഇടിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി സിഎഎൻ ഡയറക്ടർ ജനറൽ പ്രദീപ് അധികാരി പാർലമെന്റ് അന്താരാഷ്ട്ര സമിതി യോഗത്തിൽ പറഞ്ഞു.
English summary;Nepal plane crash: Black box found
You may also like this video;