ഗാസയുടെ നിയന്ത്രണം ഇസ്രേയേല്‍ പൂർണമായി ഏറ്റെടുക്കുമെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഗാസയെ ഭരിക്കുക ലക്ഷ്യമല്ലെന്നും സൈനിക വിജയത്തിനു ശേഷം ഭരണം മൂന്നാം കക്ഷിക്ക് കൈമാറുമെന്നും നെതന്യാഹു ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇസ്രയേൽ സേന ആക്രമണം ശക്തമാക്കിയ ഗാസയിൽ പട്ടിണിമൂലം 24 മണിക്കൂറിനിടെ നാലുപേർകൂടി മരിച്ചു. 96 കുട്ടികൾ ഉൾപ്പെടെ 197 പേരാണ് പട്ടിണിയും പോഷാകാഹാരക്കുറവുംമൂലം മരിച്ചത്. 12000 കുട്ടികൾ ഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്നുണ്ടെന്ന് യുണിസെഫ് അറിയിച്ചു.

