Site iconSite icon Janayugom Online

പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ശ്രീലങ്കയില്‍ പുതിയ പ്രക്ഷോഭം: പ്രതിഷേധക്കാര്‍ക്കുനേരെ കണ്ണീര്‍വാതകം പ്രയോഗിച്ച് പൊലീസ്

SrilankaSrilanka

പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ചവർക്ക് സർക്കാർ ഒലിവ് ശാഖ വിതരണം ചെയ്തതിനുപിന്നാലെ ശ്രീലങ്കയില്‍ പുതിയ പ്രക്ഷോഭം. ഞായറാഴ്ച അദ്ദേഹത്തിന്റെ വസതി ആക്രമിക്കാൻ ശ്രമിച്ച ആയിരക്കണക്കിന് വിദ്യാർത്ഥികളെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.

കൊളംബോയിലെ പ്രസിഡന്റ് ഗോതബയ രാജപക്‌സെയുടെ ഔദ്യോഗിക വസതിയിലേക്ക് പോകുന്ന റോഡിന് കുറുകെ സ്ഥാപിച്ച ബാരിക്കേഡുകൾ വലിച്ചെറിഞ്ഞ പ്രതിഷേധക്കാർക്കുനേരെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്ന് പ്രസിഡന്റ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് പുരുഷന്മാരും സ്ത്രീകളുമാണ് രാജപക്‌സെയുടെ ഓഫീസിന് പുറത്ത് തുടർച്ചയായ 51-ാം ദിവസവും പ്രകടനം നടത്തിയത്.

ഭക്ഷണം, ഇന്ധനം, മരുന്നുകൾ എന്നിവയുൾപ്പെടെ ഏറ്റവും അവശ്യസാധനങ്ങൾ പോലും ഇറക്കുമതി ചെയ്യാൻ വിദേശനാണ്യത്തിന്റെ ക്ഷാമമൂലം സാധിക്കുന്നില്ല. ഇത് രാജ്യത്തെ 22 ദശലക്ഷം ആളുകളെ ദുരിതത്തിലാക്കുന്നതിനും കാരണമായി.

സർക്കാർ കഴിഞ്ഞ മാസം അന്താരാഷ്ട്ര നാണയ നിധിയോട് അടിയന്തര സാമ്പത്തിക സഹായം ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് ഇപ്പോഴും ചർച്ചകൾ തുടരുകയാണെന്നും റിപ്പോര്‍ട്ടുകള്‍.

Eng­lish Sum­ma­ry: New agi­ta­tion in Sri Lan­ka demand­ing the res­ig­na­tion of the Pres­i­dent: Police use tear gas against protesters

You may like this video also

Exit mobile version