ഇന്തോനേഷ്യയില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി. ഏറ്റവും കൂടുതല്‍ തവണ ജനിതകമാറ്റം സംഭവിച്ച വകഭേദമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ വകഭേദത്തിന് 50-ഓളം വരുന്ന മാരകമായ ഒമിക്രോണ്‍ വകഭേദങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 113 അദ്വിതീയ ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.
പ്രതിരോധ ശേഷിയിലും വാക്‌സിന്‍ ഫലപ്രാപ്തിയിലും സ്വാധീനം ചെലുത്താന്‍ സാധ്യതയുള്ളതിനാല്‍ വളരെയധികം പരിവര്‍ത്തനം ചെയ്യപ്പെട്ട ഈ വകഭേദം ശാസ്ത്ര സമൂഹത്തില്‍ ആശങ്കകള്‍ സൃഷ്ടിച്ചേക്കും. ഒമിക്രോണ്‍ വകഭേദത്തില്‍ കണ്ടെത്തിയ ജനിതക മാറ്റങ്ങളേക്കാള്‍ ഇരട്ടി ജനിതകമാറ്റമാണ് ഈ വകഭേദത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പുതുതായി കണ്ടെത്തിയിരിക്കുന്ന വകഭേദം അതിവേഗം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുമോ എന്നതിനെ സംബന്ധിച്ച് വ്യക്തതയില്ലെന്ന് വാര്‍വിക് സര്‍വകലാശാലയിലെ വൈറോളജിസ്റ്റായ പ്രൊഫസര്‍ ലോറന്‍സ് യംഗ് പറഞ്ഞു.
english summary; New covid variant in Indonesia
you may also like this video;