ഇസ്രയേലില്‍ പുതിയ രണ്ട് കോവിഡ് വകഭേദങ്ങള്‍ കൂടി സ്ഥിരീകിരച്ചു. ബിഎ 1, ബിഎ 2 എന്നി കോവിഡ് വകഭേദങ്ങളാണ്. ഇവ ഒമിക്രോണ്‍ വകഭേദങ്ങളില്‍ ഉള്‍പ്പെടുന്ന വൈറസാണെന്ന് ഇസ്രയേല്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ എത്തിയ രണ്ട് യാത്രക്കാരില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്.
അനാവശ്യമായി ആശങ്കപെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. ലോകമെങ്ങും ഇപ്പോഴും കോവിഡിന്റെ ഈ പുതിയ വകഭേദം അജ്ഞാതമാണെന്ന് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. രോഗം സ്ഥിരീകരിച്ചവരില്‍ തലവേദന, പനി, മസിൽ ഡിസ്ട്രോഫി എന്നി ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്.
ഇവര്‍ക്ക് പ്രത്യേക മെഡിക്കല്‍ സംവിധാനങ്ങള്‍ ആവിശ്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. വൈറസിന് അപകടസാധ്യത കുറവെന്ന് ഇസ്രായേലിന്റെ പാൻഡെമിക് റെസ്‌പോൺസ് മേധാവി സൽമാൻ സർക്ക വ്യക്തമാക്കി. ഗുരുതരമായ കോവിഡ് കേസുകളിലേക്ക് പുതിയ വകഭേദം നയിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
English Summary:new covid variant in Israel
You may also like this video