Site iconSite icon Janayugom Online

പുതിയ കോവിഡ് വകഭേദം; ആശങ്കയോടെ ലോകം

ദക്ഷിണാഫ്രിക്കയിലും ബോട്സ്വാനയിലും കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി. ബി.1.1529 എന്നാണ് പുതിയ വകഭേദത്തിന് പേര് നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് കൂടുതൽ പഠനം നടത്തിവരുന്നതായി ദക്ഷിണാഫ്രിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിക്കബിൾ ഡിസീസ് (എന്‍ഐസിഡി) അറിയിച്ചു. പുതിയ വകഭേദം സംബന്ധിച്ച് ലോകാരോഗ്യ സംഘടന യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തി.

കഴിഞ്ഞ വർഷം കോവിഡിന്റെ ബീറ്റ വേരിയന്റ് ആദ്യം കണ്ടെത്തിയ രാജ്യമാണ് ദക്ഷിണാഫ്രിക്ക. ഈ വർഷം ആദ്യം ദക്ഷിണാഫ്രിക്കയിൽ കോവിഡിന്റെ സി.1.2 വകഭേദവും കണ്ടെത്തിയിരുന്നു. പുതിയ വകഭേദം അടുത്ത കോവിഡ് തരംഗത്തിന് കാരണമായേക്കുമെന്ന് എന്‍ഐസിഡി മേധാവി ആനി വോണ്‍ ഗോട്ട്ബര്‍ഗ് അഭിപ്രായപ്പെട്ടു. മറ്റ് വകഭേദങ്ങളില്‍ നിന്നും വ്യത്യസ്തമാണ് പുതിയ വൈറസെന്നും ശാസ്ത്രജ്ഞന്മാര്‍ പറയുന്നു. അസാധാരണമായ നിലയില്‍ നിരവധി ജനിതക മാറ്റങ്ങള്‍ക്ക് ഇവ വിധേയമായിട്ടുണ്ടെന്നും അതിനാല്‍ ഇവ വലിയ ആരോഗ്യഭീഷണി ഉയര്‍ത്തുന്നുവെന്നും വിലയിരുത്തപ്പെടുന്നു. 

ENGLISH SUMMARY; New Covid vari­ant in South Africa
You may also like this video

Exit mobile version