രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ മഹാരാഷ്ട്രയിൽ പുതിയ സർക്കാർ അധികാരത്തിലേക്ക്. ശിവസേന നേതാവ് ഏകനാഥ് ഷിൻഡേ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാത്രി 7.30ന് സത്യപ്രതിജ്ഞ നടക്കുക. ഷിൻഡയെ അഭിനന്ദിച്ച് ദേവേന്ദ്ര ഫഡ്നവിസ്. മന്ത്രിസഭ രൂപീകരണം പിന്നീട്. ഷിൻഡേയും ഫഡ്നവിസും ഒരേ വാഹനത്തിലാണ് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്. ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വെച്ചതോടെയാണ് ബി ജെ പിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള ശ്രമം ആരംഭിച്ചത്. ദര്‍ബാര്‍ ഹാളിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.
നിലവിലെ പ്രതിപക്ഷ നേതാവാണ് ദേവേന്ദ്ര ഫഡ്‌നാവിസ്. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് ദേവേന്ദ്ര ഫഡ്‌നാവിസും ഏക്‌നാഥ് ഷിന്‍ഡെയും രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് മഹാരാഷ്ട്രയില രാഷ്ട്രീയ പ്രതിസന്ധി അവസാനിക്കുന്നത്. വിശ്വാസ വോട്ടെടുപ്പ് തേടണം എന്ന് സുപ്രീംകോടതിയും നിലപാട് എടുത്തതോടെയാണ് ഉദ്ധവ് താക്കറെ ഇന്നലെ തന്നെ രാജിവെച്ചത്. ശിവസേന — എന്‍ സി പി — കോണ്‍ഗ്രസ് സഖ്യത്തിന്റെ മഹാ വികാസ് അഘാഡിയായിരുന്നു സര്‍ക്കാരിനെ നയിച്ചിരുന്നത്.
ഇത് മൂന്നാം തവണയാണ് ദേവേന്ദ്ര ഫഡ്‌നവിസ് മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്. 2014 — ലും 2019 — ലും ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായിരുന്നു. 2019‑ല്‍ വെറും 80 മണിക്കൂര്‍ മാത്രമായിരുന്നു ദേവേന്ദ്ര ഫഡ്‌നാവിസ് അധികാരത്തിലുണ്ടായിരുന്നത്. ദേവേന്ദ്ര ഫഡ്‌നാവിസിനെ താഴെയിറക്കിയ ശേഷമാണ് ശിവസേന — എന്‍ സി പി — കോണ്‍ഗ്രസ് സഖ്യം ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. അതേസമയം വിമത നീക്കം നടത്തിയ ഏക്‌നാഥ് ഷിന്‍ഡെ ഉദ്ധവ് താക്കറെയുടെ വിശ്വസ്തന്‍ എന്ന് അറിയപ്പെട്ട നേതാവായിരുന്നു.
സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായി ബുധനാഴ്ച തന്നെ മുഴുവന്‍ ബി ജെ പി എം എല്‍ എമാരും മുംബൈയിലെത്തിയിരുന്നു. ബി ജെ പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ എം എല്‍ എമാരുടെ പിന്തുണയുണ്ട്.288 അംഗ നിയമസഭയില്‍ 144 എം എല്‍ എമാരുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്. ബി ജെ പിക്ക് 106 എം എല്‍ എമാരാണുള്ളത്. ഏക്‌നാഥ് ഷിന്‍ഡെ ക്യാമ്പില്‍ 39 എം എല്‍ എമാരാണുള്ളത്. അങ്ങനെ വന്നാല്‍ 145 എം എല്‍ എമാരുടെ പിന്തുണ ബി ജെ പിയ്ക്ക് അവകാശപ്പെടാം.
ശിവസേന വിമത എം എല്‍ എമാരില്‍ 12 പേര്‍ക്ക് മന്ത്രി പദവി ലഭിക്കും എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.വിശ്വാസ വോട്ടെടുപ്പിന് ഉദ്ദവ് താക്കറെ തയ്യാറാവണമായിരുന്നെന്ന് കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് ബാലാസാഹേബ് തോറാട്ടും പറഞ്ഞു. സഖ്യത്തിന്‍റെ ഭാവി ചർച്ച ചെയ്യാൻ നിയമസഭാ മന്തിരത്തിൽ എംഎൽഎമാരുടെ യോഗവും കോൺഗ്രസ് വിളിച്ചു.
English Summary:New government comes to power in Maharashtra after political dramas; Fadnavis Chief Minister, Shinde Deputy Chief Minister; The oath is today
You may also like this video: