Site iconSite icon Janayugom Online

പത്ത് ഇടങ്ങളില്‍ പുതിയ ഗവര്‍ണര്‍; കെകെ കൈലാസനാഥന്‍ പുതിച്ചേരിയില്‍

governorgovernor

രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലും ഉൾപ്പെടെ 10 ഇടങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് ഉത്തരവിറക്കി രാഷ്‌ട്രപതി ദ്രൗപദി മുർമു. ശനിയാഴ്ച രാത്രിയാണ് രാഷ്‌ട്രപതിഭവൻ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. മലയാളിയായ കെ കൈലാസനാഥനെ പുതുച്ചേരി ഗവർണറായി നിയമിച്ചു.

വടകര സ്വദേശിയായ കൈലാസനാഥൻ 1979 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. ലക്ഷ്മൺ പ്രസാദ് ആചാര്യയെ അസം ഗവർണറായി നിയമിച്ചു. മണിപ്പൂരിന്റെ അധിക ചുമതലയും നൽകി.
ഓംപ്രകാശ് മത്തൂർ സിക്കിം ഗവർണറായും സന്തോഷ് കുമാർ ഗാങ്വാർ ജാർഖണ്ഡ് ഗവർണറായും നിയമിതരായി.സിക്കിം ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യയെ അസം ഗവർണറായി നിയമിക്കുകയും മണിപ്പൂർ ഗവർണറുടെ അധിക ചുമതലയും നൽകി. രമൺ ദേഖയാണ് ഛത്തീസ്ഗഡ് ഗവർണർ. ഹരിഭാവു കിസാൻറാവു ബാഗ്‌ഡെയെ രാജസ്ഥാൻ ഗവർണറായും ജിഷ്ണു ദേവ് വർമ്മയെ തെലങ്കാന ഗവർണറായും നിയമിച്ചതായി പ്രസ്താവനയിൽ പറയുന്നു.

സിഎച്ച് വിജയശങ്കറിനെ മേഘാലയ ഗവർണറായും നിയമിച്ചതായി ഉത്തരവിൽ പറയുന്നു. ജാർഖണ്ഡ് ഗവർണർ സിപി രാധാകൃഷ്ണനെ മഹാരാഷ്‌ട്ര ഗവർണറായി നിയമിച്ചതായി റിപ്പോർട്ടിൽ പറയുന്നു. രാധാകൃഷ്ണന് പകരം സന്തോഷ് കുമാർ ഗാംഗ്വാർ ജാർഖണ്ഡ് ഗവർണറാകും. ഗുലാബ് ചന്ദ് കതാരിയ ചണ്ഡീഗഡ് ഗവർണറാകും.

Eng­lish Sum­ma­ry: New Gov­er­nor KK Kailasanathan in Puticher­ry in 10 seats

You may also like this video

Exit mobile version