പുതുവര്‍ഷത്തില്‍ കാര്‍ഷികമേഖലയില്‍ പുത്തന്‍തുടക്കങ്ങളുമായി കൃഷിവകുപ്പ്. കേരളത്തെ കാര്‍ബണ്‍രഹിതമാക്കുക എന്ന ലക്ഷ്യത്തോടെ കാര്‍ബണ്‍ ന്യൂട്രല്‍ അഗ്രികള്‍ച്ചര്‍ (കാർബൺ തുലിത കൃഷി)പദ്ധതിക്ക് ഇന്ന് തുടക്കമാകും. രാജ്യത്ത് ആദ്യമായി ഈ പദ്ധതി അവതരിപ്പിക്കുന്ന സംസ്ഥാനമാണ് കേരളം. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനും ഹരിതഗൃഹ വാതകങ്ങളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താനും ഈ പദ്ധതി സഹായകമാകുമെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. തദ്ദേശസ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ഫീഷറിസ് വകുപ്പ് എന്നീ വകുപ്പുകള്‍ സംയുക്തമായി ജനപങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക.
പരമ്പരാഗത കൃഷിരീതികൾ തിരികെക്കൊണ്ടുവന്നും അനാവശ്യ രാസവസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കിയുമാകും പദ്ധതി നടപ്പാക്കുക. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കൃഷി വകുപ്പിന്റെ ഓരോ ഫാമുകൾ തെരഞ്ഞെടുത്ത് കാർബൺ ന്യൂട്രൽ കൃഷിരീതി നടപ്പാക്കും സുരക്ഷിത ഭക്ഷ്യവസ്തുക്കളുടെ ഉല്പാദനം ഉറപ്പു വരുത്തുന്നതിനായി ഈ വര്‍ഷം തന്നെ ജൈവ കാര്‍ഷിക മിഷന് കൃഷിവകുപ്പ് രൂപംനല്‍കും.
ആരോഗ്യസംരക്ഷണത്തിന് പ്രാമുഖ്യം നല്‍കിക്കൊണ്ടുളള ഭക്ഷ്യോല്പാദനത്തിനായിരിക്കും മുന്‍ഗണന. കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ തോത് കുറയ്ക്കുന്നതിനുളള കാര്‍ഷികമുറകള്‍ കര്‍ഷകരെ പരിശീലിപ്പിക്കും. ഇക്കോളജിക്കല്‍ എന്‍ജിനീയറിങ്, പുതയിടീല്‍, ഓര്‍ഗാനിക് കാര്‍ബണിന്റെ മണ്ണിലെ അളവ് വര്‍ധിപ്പിക്കല്‍, കാര്‍ബണ്‍ ആഗിരണം എന്നിവ ഇതില്‍ ഉള്‍പ്പെടും. നടീൽ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി നഴ്സറി ആക്ടും കൃഷിവകുപ്പിന്റെ പരിഗണനയിലുണ്ട്. കാലാവസ്ഥ അടിസ്ഥാനമാക്കിയുള്ള കാർഷിക മേഖലയുടെ പുനഃസംഘാടനം ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.
english summary; New hopes in the new year The beginning of carbon neutral farming
you may also like this video;