Site icon Janayugom Online

പുതിയ മദ്യനയം എൽഡിഎഫ് നയത്തിന് വിരുദ്ധം: എഐടിയുസി

വീര്യം കൂടിയ മദ്യത്തിന്റെ ഉപയോഗം കുറച്ച് കൊണ്ട് മദ്യവർജ്ജനത്തിന് അവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന എൽഡിഎഫിന്റെ പ്രഖ്യാപിത നയത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കുന്നതാണ് 2022 — 23 ലെ മദ്യനയമെന്ന് കേരളാ സ്റ്റേറ്റ് ചെത്ത് തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഡി പി മധു അഭിപ്രായപ്പെട്ടു.
കള്ള് വ്യവസായ തൊഴിലാളികളുടെ ചിരകാല സ്വപ്നമായ ടോഡി ബോർഡ് സാങ്കേതിക കാരണം പറഞ്ഞ് മാറ്റിവച്ചത് ന്യായീകരിക്കുവാൻ കഴിയുന്നതല്ല. മദ്യഷാപ്പുകളിലെ തിരക്ക് ഒഴിവാക്കുവാനും ഐ ടി പാർക്കുകളിൽ വിനോദത്തിനും വേണ്ടി പുതിയ പ്രീമിയം മദ്യ ഷോപ്പുകൾ അനുവദിക്കുമെന്ന പ്രഖ്യാപനം വീര്യം കൂടിയ മദ്യത്തിന്റെ വ്യാപനം വർധിപ്പിക്കുവാനേ ഉപകരിക്കൂ.

അനധികൃത മദ്യത്തിന്റേയും മയക്ക്മരുന്നിന്റേയും അതിപ്രസരമാണ് എന്ന വസ്തുത എക്സൈസ് ഡിപ്പാർട്ട്മെന്റ് തന്നെ വെളിപ്പെടുത്തുകയാണ്. ഈ സാഹചര്യത്തിൽ പുതിയ മദ്യ ഷോപ്പുകൾ സ്ഥാപിക്കുവാനുള്ള നീക്കം ഉപേഷിച്ച് പരമ്പരാഗത കള്ള് ചെത്ത് വ്യവസായത്തെ സംരക്ഷിക്കുന്നതിനും തിരഞ്ഞെടുപ്പ് കാലത്തെ പ്രഖ്യാപിത മദ്യനയം വെള്ളം ചേർക്കാതെ നടപ്പിലാക്കുവാനും സർക്കാർ തയ്യാറാകണമെന്ന് ഡി പി മധു ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: New liquor pol­i­cy con­trary to LDF pol­i­cy: AITUC

You may like this video also

Exit mobile version