Site icon Janayugom Online

കേരളത്തില്‍ ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

കേരളത്തില്‍ ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്. ബംഹാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രണ്ടാഴ്ച കൂടി ശക്തമായ മഴയുണ്ടാകുമെന്ന് പുതിയ മുന്നറിയിപ്പുള്ളത്. മധ്യ തെക്കന്‍ ജില്ലകളിലാണ് തീവ്ര മഴയ്ക്ക് സാധ്യത.
നാളെ എറണാകുളം,കോട്ടയം,ഇടുക്കി,ആലപ്പുഴ,പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ കാറ്റിനും തിരമാലക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദം ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങും. അതേസമയം ന്യൂനമർദം ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്.

ENGLISH SUMMARY:New low pres­sure in Bay of Ben­gal; Orange alert today in six dis­tricts of the state
You may also like this video

Exit mobile version