Site iconSite icon Janayugom Online

പി എസ് ശ്രീധരൻ പിള്ളക്ക് പുതിയ ദൗത്യം; രാജ്യസഭയിലേക്ക് പരിഗണിച്ചേക്കും

ബിജെപി നേതാവും ഗോവ മുൻ ഗവർണറുമായി പി എസ് ശ്രീധരൻ പിള്ളക്ക് പുതിയ ദൗത്യവുമായി ബിജെപി. എഴുത്തുകാരന്‍, അഭിഭാഷകന്‍ എന്നീ നിലകളിലെ പ്രശസ്തി പരിഗണിച്ച് രാജ്യസഭയിലേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. ഒഴിവ് വരുന്ന തമിഴ്‌നാട് ഗവര്‍ണര്‍ പദവിയിലേക്ക് ശ്രീധരന്‍ പിള്ളയും പരിഗണനാ പട്ടികയിലുണ്ടെന്നാണ് സൂചന. 

കഴിഞ്ഞ ദിവസമാണ് പി എസ് ശ്രീധരന്‍പിള്ളയെ ഗോവ ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും മാറ്റിയത്. പകരം ടിഡിപി നേതാവ് അശോക് ഗജപതി രാജുവിന് ചുമതല നല്‍കി. കാലാവധി പൂര്‍ത്തിയായതോടെയാണ് ശ്രീധരന്‍ പിള്ളയെ മാറ്റിയത്. മിസോറാം ഗവര്‍ണറായിരുന്ന ശ്രീധരന്‍പിള്ള 2021 ജൂലൈയിലാണ് ഗോവ ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്.

Exit mobile version