Site iconSite icon Janayugom Online

കേസുകളിലെ തുടർപരാജയം;കേരളത്തിൽ എൻഐഎക്ക് പുതിയ മേധാവി

ദേശീയ അന്വേഷണ ഏജൻസിയുടെ കേരള യൂണിറ്റിന് പുതിയ മേധാവി വരുന്നു. ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ എൻഐഎ മേധാവിയാകും.നിലവിൽ എൻ ഐ എ അന്വേഷിച്ച കേസുകൾ കോടതിയിൽ എത്തുമ്പോൾ തുടർച്ചയായ പരാജയം സംഭവിക്കുന്നത് കണക്കിലെടുത്താണ് തീരുമാനം .ലോക്കൽ പൊലീസിന് പോലും സംഭവിക്കാത്താ വീഴ്ചകളുടെ പേരിൽ ഏജൻസി കുറ്റപ്പെടുത്തലുകൾ നേരിടുമ്പോൾ നേതൃതലത്തിലുള്ള മാറ്റം ഏജൻസിയുടെ തലവര മാറ്റുമെന്ന പ്രതീക്ഷയിലാണ് പുതിയ മാറ്റങ്ങൾ.

എൻഐഎ കോടതിക്ക് കനത്ത സുരക്ഷ ഏർപ്പെടുത്താനും തീരുമാനം. നിലവിൽ എസ്പി റാങ്കിലെ ഉദ്യോഗസ്ഥനാണ് എൻഐഎ മേധാവി. എന്നാൽ ഇനി വരുന്നത്ത് ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും. ജമ്മുകശ്മീർ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ് പരിഗണനയിലുള്ളത്.എടക്കര മാവോയിസ്റ് കേസ്, കൈവെട്ട് കേസ് എന്നിവയടക്കം പരിഗണിക്കുന്ന പശ്ചാത്തലത്തിൽ. 24 ലക്ഷം രൂപ ചെലവിൽ സുരക്ഷ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൂടുതൽ പൊലീസുകാരെയും വിന്യസിക്കും.
eng­lish summary;New NIA chief in Kerala
you may also like this video;

Exit mobile version