Site iconSite icon Janayugom Online

പുതിയ പാര്‍ലമെന്റ് മന്ദിരം; സഭാ നടപടികള്‍ക്ക് തുടക്കമായി

പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ സഭാ നടപടികള്‍ക്ക് ഇന്ന് തുടക്കമായി. പാര്‍ലമെന്റിന്റെ പഴയ മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ഫോട്ടോ സെഷനും യോഗത്തിനും ശേഷമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കാല്‍നടയായി പാര്‍ലമെന്റ് അംഗങ്ങള്‍ പുതിയ മന്ദിരത്തിലേക്ക് പ്രവേശിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി, രാജ്യസഭാ ചെയര്‍മാന്‍ ജയദീപ് ധന്‍കര്‍, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല, ലോക്‌സഭാ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ഉള്‍പ്പെടെയുള്ളവര്‍ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതിന് ഒടുവിലാണ് പുതിയ മന്ദിരത്തിലേക്ക് എംപിമാര്‍ നീങ്ങിയത്.

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സമ്മേളിച്ച ലോക്‌സഭയുടെ ആദ്യ യോഗത്തില്‍ സ്പീക്കര്‍ നടത്തിയ ആമുഖത്തിന് ശേഷം പ്രധാന മന്ത്രി നരേന്ദ്ര മോഡി സഭയെ അഭിസംബോധന ചെയ്തു. ശേഷം പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയാണ് പ്രസംഗിച്ചത്. ശേഷം സഭ നടപടി ക്രമങ്ങളിലേക്കു കടന്നു. നിയമമന്ത്രി മേഘ്‌വാളിനെ ബില്ല് അവതരണത്തിനായി ക്ഷണിച്ചതോടെ പ്രതിപക്ഷം ബില്ലിന്റെ പകര്‍പ്പ് ലഭിക്കാത്ത വിഷയമുയര്‍ത്തി പ്രതിഷേധിക്കുകയും ചെയ്തു. ബില്ല് അവതരണത്തിനു ശേഷം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.

രാജ്യസഭയുടെ പ്രഥമ യോഗം സമ്മേളിച്ചയുടന്‍ കക്ഷി നേതാക്കളുമായി ചര്‍ച്ച നടത്താനായി പിരിയുകയാണെന്ന് ചെയര്‍മാന്‍ ജയദീപ് ധന്‍ഖര്‍ അറിയിച്ചു. ഉച്ചതിരിഞ്ഞ് 2.17ന് സമ്മേളിച്ച സഭ വീണ്ടും 2.47 നാണ് വീണ്ടും ചേര്‍ന്നത്. ചെയര്‍മാന്റെ ആമുഖ പ്രഭാഷണത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി സഭയെ അഭിസംബോധന ചെയ്തു. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ ചെയര്‍മാന്‍ ക്ഷണിച്ചു.

പഴയ പാര്‍ലമെന്റ് മന്ദിരത്തിന് സംവിധാന്‍ സദനെന്ന് പേര് മോഡി നിര്‍ദ്ദേശം മുന്നോട്ടുവച്ചിരുന്നു. പേരുമാറ്റം സ്പീക്കറും രാജ്യസഭാ അധ്യക്ഷനും ഇരു സഭകളിലും ആവര്‍ത്തിച്ചു. ഇതോടെ പഴയ പാര്‍ലമെന്റ് മന്ദിരം സംവിധാന്‍ സദനെന്ന പേരിലാകും ഇനി അറിയപ്പെടുക.

Eng­lish sum­ma­ry; New Par­lia­ment Build­ing; Church pro­ceed­ings have begun

you may also like this video;

Exit mobile version