Site iconSite icon Janayugom Online

ശ്രീലങ്കയിൽ പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഈ മാസം 24ന്

ശ്രീലങ്കയിൽ പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഈ മാസം ഇരുപതിന് നടക്കും. അതുവരെയുള്ള ഇടക്കാല പ്രസിഡന്റായി റെനിൽ വിക്രമസിംഗെ ചുമതലയേറ്റു. സർവകക്ഷി സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകൾക്കായി പ്രതിപക്ഷ പാർട്ടികൾ ഇന്ന് യോഗം ചേരും.

ഗോതപയ രജപക്സെയുടെ രാജി സ്പീക്കർ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ പ്രസിഡന്റിനായുള്ള ചർച്ചകൾക്കും വേഗം കൂടുകയാണ്. ഈ മാസം 20 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് ഒടുവിലത്തെ റിപ്പോർട്ടുകൾ.

അതുവരെ പ്രധാനമന്ത്രി റെനിൽ വിക്രമസിങ്കെ പ്രസിഡന്റ് പദവിയിൽ തുടരും. ജനാധിപത്യം പുനസ്ഥാപിക്കുന്നതിന് ജനങ്ങൾ സഹകരിക്കണമെന്നും സ്പീക്കർ അഭ്യർത്ഥിച്ചു.

രജപക്സേ ഇന്നലെ തന്നെ രാജിക്കത്ത് നൽകിയെങ്കിലും സാങ്കേതിക കാരണം മൂലം ഇന്നാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്. പുതിയ പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ് നടപടികൾക്ക് തുടക്കം കുറിക്കാൻ നാളെ പാർലമെന്റ് യോഗവും വിളിച്ചിട്ടുണ്ട്.

Eng­lish summary;New pres­i­den­tial elec­tion in Sri Lan­ka on 24th of this month

You may also like this video;

Exit mobile version