ഹൃദയത്തിലെ പ്രധാന വാൽവായ അയോർട്ടിക് വാൽവ് ചുരുങ്ങുന്ന രോഗികളിൽ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ ഒഴിവാക്കി രോഗിയുടെ തുടയിലെ ധമനിയിലുടെ വാൽവ് ഘടിപ്പിച്ച കത്തിറ്റർ കടത്തിവിട്ട് പഴയ വാൽവിനു പകരമായി കൃത്രിമ വാൽവ് ഘടിപ്പിക്കുന്ന സാങ്കേതിക വിദ്യക്ക് രൂപം നൽകിയതായി പരുമല സെന്റ്ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധർ പത്രസമ്മേളനത്തിൽ അറിയിച്ചു. ടിഎവിആർ (ട്രാൻസ് കത്തീറ്റർ അയോർട്ടിക് വാൽവ് റിപ്ലേസ്മെന്റ്) എന്ന മാര്‍ഗ്ഗമാണ് ഹൃദ്രോഗ വിദഗ്ദ്ധരായ ഡോക്ടർ മഹേഷ് നളിൻ കുമാർ, ഡോക്ടർ സാജൻ അഹമ്മദ്, ഡോക്ടർ അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയത്. ഈ രോഗമുണ്ടായിരുന്ന കായംകുളം സ്വദേശി ഹരിഹരൻ പിള്ള(73), തിരുവല്ല പുല്ലാട് സ്വദേശിനി റോസമ്മ മാത്യു(77) എന്നിവരിൽഈ ശസ്തക്രിയ നടത്തി.
മുന്ന് ദിവസത്തിനുള്ളിൽ ഇരുവരും പൂർണ ആരോഗ്യത്തോടെ ആശുപത്രിവിട്ടു. സാധാരണയായി അയോർട്ടിക് വാൽവ് ചുരുങ്ങുന്ന അവസ്ഥയിൽ ഉള്ള രോഗികളിൽ ഹൃദയശാസ്ത്രക്രിയ നടത്തി വാൽവ് മാറ്റി വയ്ക്കുന്ന രീതിയാണ് അവലംബിച്ച് വരുന്നത്, പ്രായമായവരിലും മറ്റ് അനുബന്ധ രോഗങ്ങൾ ഉള്ളവരിലും ഹൃദയം തുറന്നുള്ള ശാസ്ത്രക്രിയ സങ്കിർണവും അപകടം നിറഞ്ഞതുമാണ്. കൂടാതെ രോഗി പൂർണാരോഗ്യവസ്ഥയിലേക്ക് തിരികെ വരാൻ കാലതാമസം നേരിടുകയും ചെയ്യും. വിദേശ രാജ്യങ്ങളിൽ 30 ലക്ഷത്തിൽ അധികം ചിലവ് വരുന്ന ഈ സാങ്കേതികവിദ്യ ഇതിന്റെ പകുതിയോളം ചിലവവിൽ ആണ് സെന്റ്ഗ്രിഗോറിസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ വിജയകരമായി പുറത്തിയാക്കിയത്. ഇത് കേരളത്തിലെ രോഗികൾക്ക് ആശ്വാസവും വാൽവ് ചുരുങ്ങുന്ന രോഗവസ്ഥയിലൂടെ കടന്ന് പോകുന്ന രോഗികൾക്ക് പ്രതീക്ഷയുമാണെന്ന് ഡോക്ടർമാർ പറഞ്ഞു.
English Summary: New science at Parumala Hospital for people with heart valve disease
You may like this video also