കോവിഡിന്റെ പുതിയ വകഭേദം ലോകത്ത് പടരുന്നു. ഒമിക്രോണ്‍ ഉപവകഭേദമായ ബിഎ.4.6 അമേരിക്കയ്ക്ക് പിന്നാലെ ബ്രിട്ടനിലും സ്ഥിരീകരിക്കുകയായിരുന്നു. ഓഗസ്റ്റ് 14 ന് തുടങ്ങിയ ആഴ്ചയില്‍ ബ്രിട്ടനില്‍ ആകെ ശേഖരിച്ച കോവിഡ് സാമ്പിളുകളില്‍ 3.3 ശതമാനവും ബിഎ.4.6 ആയിരുന്നു. സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്റെ കണക്ക് പ്രകാരം അമേരിക്കയിലെ ആകെ കേസുകളില്‍ ഒമ്പത് ശതമാനവും പുതിയ വകഭേദമാണ്. മറ്റു പല രാജ്യങ്ങളിലും ബിഎ.4.6 കണ്ടെത്തിയിട്ടുണ്ട്.
കോവിഡിന്റെ ഒമിക്രോൺ വകഭേദം ആദ്യമായി സ്ഥിരീകരിച്ചത് 2022 ജനുവരിയിലാണ്. ബിഎ.4 എന്ന ആദ്യ വകഭേദം ദക്ഷിണാഫ്രിക്കയിലാണ് കണ്ടെത്തുന്നത്. പുതിയ വകഭേദം ആദ്യമായി എവിടെയാണ് കണ്ടെത്തിയതെന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങളില്ല. ഒമിക്രോണ്‍ വകഭേദമായ ബിഎ.4ല്‍ ജനിതക മാറ്റം സംഭവിച്ചാണ് ബിഎ.4.6 രൂപപ്പെട്ടത്. രണ്ട് വകഭേദങ്ങള്‍ക്കും നിരവധി സാമ്യങ്ങളുണ്ട്. എന്നാല്‍ പുതിയ വകഭേദത്തിന്റെ വ്യാപനശേഷി സംബന്ധിച്ച് നിഗമനങ്ങളില്ല.
English Summary: New variant of covid
You may also like this video