Site iconSite icon Janayugom Online

ചൈനയില്‍ പുതിയ വൈറസ് ബാധ; ‘ലാംഗിയ’ സ്ഥിരീകരിച്ചത് 35 പേര്‍ക്ക്

ചൈനയില്‍ ലാംഗിയ വൈറസ് ബാധ കണ്ടെത്തി. ഷാന്‍ഡോംഗ്, ഹെനാന്‍ പ്രവിശ്യകളില്‍ 35 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഹെനിപ്പാവൈറസ് എന്ന രോഗാണുവില്‍ നിന്നാണ് വൈറസ് പടരുന്നത്. ഇത് സാധാരണ മൃഗങ്ങളിലാണ് കാണപ്പെടുന്നത്.
പനി ബാധിച്ചെത്തിയവരില്‍ തൊണ്ടയില്‍ നിന്ന് സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് ലാംഗിയ വൈറസ് സ്ഥിരീകരിച്ചത്. 

രോഗം റിപ്പോര്‍ട്ട് ചെയ്തവരില്‍ പനി, ചുമ, ക്ഷീണം, തലചുറ്റല്‍ എന്നി ലക്ഷണങ്ങളാണ് കണ്ടെത്തിയത്. ചികിത്സയോ വാക്സിനോ ഇല്ലാത്ത രോഗമായതിനാല്‍ എല്ലാവരും നിരീക്ഷണത്തിലാണ്. അതേസമയം സമ്പര്‍ക്കം വഴിയല്ല 35 പേര്‍ക്ക് വൈറസ് ബാധിച്ചത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുമോ എന്ന് കണ്ടെത്തിയിട്ടില്ല. ലാംഗിയ കരള്‍, വൃക്ക എന്നിവയുടെ പ്രവര്‍ത്തനത്തെ കൂടുതലായി ബാധിക്കുന്നത്. നിപ്പ വൈറസിന്റെ കുംബത്തില്‍പ്പെട്ട വൈറസ് വിഭാഗമാണ് ലാംഗിയ. 

Eng­lish Summary:New virus out­break in Chi­na named langya
You may also like this video

Exit mobile version