Site iconSite icon Janayugom Online

ന്യൂയോര്‍ക്ക് സബ്‌വേ വെടിവെയ്പ്പ്; അക്രമി പിടിയില്‍

ന്യൂയോര്‍ക്ക് സബ്‌വേയില്‍ കഴിഞ്ഞ ദിവസം നടന്ന വെടിവെപ്പിൽ ഒരാൾ അറസ്റ്റിൽ. 62കാരനായ ഫ്രാങ്ക് ജെയിംസിനെയാണ് ന്യൂയോർക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. ബ്രൂക്കലിൻ സ്റ്റേഷനിൽ ഫ്രാങ്കാണ് വെടിയുതിർത്തതെന്ന് പൊലീസ് അറിയിച്ചു. അതേസമയം
മാൻഹട്ടൺ സ്ട്രീറ്റിൽ നിന്ന് കസ്റ്റഡിയിലെടുത്ത അക്രമിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചൊവ്വാഴ്ച നടന്ന വെടിവെപ്പിൽ 13 പേർക്ക് പരുക്കേറ്റിരുന്നു.

ഇവരിൽ അഞ്ച് പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. 36 സ്ട്രീറ്റ് സ്റ്റേഷനിലാണ് ആക്രമണമുണ്ടായത്. ആക്രമണോത്സുകമായ നിരവധി വീഡിയോകൾ യൂട്യൂബിന്‍റെ കമ്മ്യൂണിറ്റി മാർഗനിർദേശങ്ങൾ ലംഘിച്ച് ഫ്രാങ്ക് ജെയിംസ് യൂട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ അക്കൗണ്ട് നീക്കം ചെയ്യപ്പെട്ടു. തന്റെ വീഡിയോകളിൽ ന്യൂയോർക്ക് മേയറെയും ഫ്രാങ്ക് ജെയിംസ് വിമർശിച്ചിട്ടുണ്ട്.

Eng­lish Summary:New York sub­way shoot­ing; The assailant was arrested
You may also like this video

Exit mobile version