മധ്യപ്രദേശില്‍ നവജാതശിശുവിനെ കൊലപ്പെടുത്തിയ പിതാവിനെ അറസ്റ്റ് ചെയ്തു. ബജ്ജര്‍വാദ് സ്വദേശി അനില്‍ ഉയ്‌കെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 12 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. ദമ്പതിമാര്‍ക്ക് മൂന്നാമതും ആണ്‍കുഞ്ഞ് ജനിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസിന്റെ വിശദീകരണം.
രണ്ട് ആണ്‍മക്കളുടെ പിതാവായ അനില്‍ ഭാര്യയുടെ മൂന്നാംപ്രസവത്തില്‍ ഒരു പെണ്‍കുഞ്ഞിനെയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, 12 ദിവസം മുന്‍പ് ഭാര്യ മൂന്നാമത് പ്രസവിച്ചതും ആണ്‍കുട്ടിയായിരുന്നു. മൂന്നാമത്തെ കുട്ടിയായി ഒരുമകളെ ആഗ്രഹിച്ചിരുന്ന അനില്‍ ഇതിന്റെ നിരാശയിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.
ഞായറാഴ്ച വൈകിട്ട് മദ്യപിച്ചെത്തിയ പ്രതി ആദ്യം ഭാര്യയെ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് ഭാര്യയില്‍നിന്ന് കുഞ്ഞിനെ പിടിച്ചുവാങ്ങി. ഇതിനിടെ, അനിലിന്റെ മര്‍ദനം ഭയന്ന് ഭാര്യ വീട്ടില്‍നിന്ന് ഇറങ്ങിയോടി. പിന്നീട് ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് 12 ദിവസം പ്രായമുള്ള കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴുത്തുഞെരിച്ചാണ് പ്രതി കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം.
English Summary: newborn baby boy killed by father
You may also like this video