Site iconSite icon Janayugom Online

ആദിവാസി കോളനിയില്‍ നവജാത ശിശു മരിച്ചു

ളാഹ മഞ്ഞത്തോട്ടില്‍ ആദിവാസി കോളനിയില്‍ നവജാത ശിശു മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പാല്‍ നെറുകയില്‍ കയറിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗനമം. സന്തോഷ് മീന ദമ്പതികളുടെ നാല് മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്.

അമ്മ കുഞ്ഞിന് പാല് കൊടുത്ത ശേഷം ഉറങ്ങിപ്പോയിരുന്നു. അതിന് ശേഷമാണ് കുഞ്ഞിന്റെ വായില്‍ നിന്ന് രക്തം വരുന്ന സാഹചര്യമുണ്ടായത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
കുട്ടിയുടെ മൃതദേഹം പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിശദമായ പരിശോധനകള്‍ക്ക് ശേഷമാകും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുക. പൊലീസ് സംഭവസ്ഥലത്തും ആശുപത്രിയിലും എത്തി വിവരങ്ങള്‍ ശേഖരിച്ച ശേഷം അസ്വാഭാവിക മരണത്തിന് കേസെടുത്ത്് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Eng­lish sum­ma­ry; New­born baby died in trib­al colony

You may also like this video;

Exit mobile version