Site icon Janayugom Online

ദേശീയപാത- 66 ആറു വരിയാക്കും: മുഖ്യമന്ത്രി

ദേശീയപാത 66 വരിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പനവേൽ‑കന്യാകുമാരി ദേശീയപാത‑66 കേരളത്തിൽ ആറ് വരിയാക്കുന്ന പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ ആക്കുന്നതിനായി 20 റീച്ചുകളിൽ 16 എണ്ണത്തിലും ദേശീയ പാത അതോറിറ്റി കരാർ ഉറപ്പിച്ചു. കാസർഗോഡ് ജില്ലയിലെ തലപ്പാടി മുതൽ തിരുവനന്തപുരം ജില്ലയിലെ കാരോട് വരെ ഏകദേശം 600 കിലോമീറ്റർ റോഡാണ് ആറ് വരിയാവുക. ഭൂമിയേറ്റെടുക്കുന്നതിൻ്റെ 25 ശതമാനം തുക സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. 

2013ലെ ഭൂമിയേറ്റെടുക്കൽ ചട്ട പ്രകാരം നഷ്ടപരിഹാരമായി രണ്ടിരട്ടി തുക വരുന്ന മികച്ച നഷ്ടപരിഹാരമാണ് ഭൂവുടമകൾക്ക് നൽകുന്നത്. സംസ്ഥാനത്ത് ഇപ്പോൾ നടന്നു വരുന്ന നഷ്ടപരിഹാര വിതരണം ആറ് മാസത്തിനകം പൂർത്തിയാക്കും. ദേശീയപാത‑66 പരിപൂർണ്ണമായും ആറ് വരിയാകുന്നതോടെ സംസ്ഥാനത്തെ റോഡ് ഗതാഗതം കൂടുതൽ സുഗമവും സുരക്ഷിതവും ആകുമെന്ന് മുഖ്യമന്ത്രി ഫേസ്‌ബുക്കില്‍ കുറിച്ചു. 

ENGLISH SUMMARY:NH-66 to be six lanes: CM
You may also like this video

Exit mobile version