Site icon Janayugom Online

ഞാറ്റുവേല ചന്തയും കർഷകസഭയും

നഗരസഭ കൃഷിഭവൻ മുഖാന്തിരം ഓണത്തോടനുബന്ധിച്ച് കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കാർഷിക ഉല്പന്നങ്ങളുടെയും, പരമ്പരാഗത രീതിയിലുള്ള വിവിധയിനം നെൽവിത്തുകളുടെയും പ്രദർശനവും, വിപണനവും ഉൾക്കൊള്ളിച്ച് ഞാറ്റുവേല ചന്തയും കർഷകസഭയും സംഘടിപ്പിച്ചു. ആലപ്പുഴ നഗരസഭ ടൗൺഹാളിൽ സംഘടിപ്പിച്ച ഞാറ്റുവേലചന്ത ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു.

വികസനകാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദു തോമസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രാദേശിക വികസന കേന്ദ്രം ഗവേഷണ ശാസ്ത്രജ്ഞൻ സുരേന്ദ്രൻ കർഷക സഭ ക്ലാസ് നയിച്ചു. കൗൺസിലർമാരായ എം ജി സതീദേവി, ക്ലാരമ്മ പീറ്റർ, കൃഷി ഓഫീസർ സീതാരാമൻ, അസിസ്റ്റന്റ് കൃഷി ഓഫീസർ ജൂലി തുടങ്ങിയവർ സംസാരിച്ചു.

Exit mobile version