Site iconSite icon Janayugom Online

തമിഴ്നാട്ടിലെ എൻഐഎ കേസ്‌ ; പ്രതി വട്ടിയൂർക്കാവിൽ പിടിയിൽ

arrestarrest

തമിഴ്‌നാട്ടിലെ എൻഐഎ കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ്‌ വട്ടിയൂർക്കാവ്‌ പൊലീസ്‌ കസ്‌റ്റഡിയിൽ. തമിഴ്നാട് മയിലാടുംതുറ സ്വദേശി സാദിഖ് ബാഷയെയാണ്‌ (40) കസ്‌റ്റഡിയിലെടുത്തത്‌. ഇയാൾ വട്ടിയൂർക്കാവിലെ ഭാര്യവീട്ടിലെത്തിയപ്പോൾ ഭാര്യയും കുടുംബവും ഇയാളെ തള്ളിപ്പറഞ്ഞു. തുടർന്ന്‌ ഭാര്യവീട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു.

പൊലീസ്‌ എന്ന്‌ വ്യാജ സ്‌റ്റിക്കൾ പതിച്ച വാഹനത്തിലാണ്‌ ഇയാളെത്തിയത്‌. തമിഴ്നാട്ടിലെ ചില കേസുകളുമായി ബന്ധപ്പെട്ട് മാസങ്ങൾക്ക് എൻഐഎ ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് ജാമ്യത്തിലിറങ്ങി. പൊലീസ് സ്റ്റിക്കർ പതിച്ച കാറിൽ സാദിഖ് ബാഷ കേരളത്തിലെത്തിയതായി പൊലീസിന്‌ വിവരം ലഭിച്ചിരുന്നു. ഇതിനിടയിലാണ്‌ ഭാര്യയുടെ വീട്ടുകാർ പരാതി നൽകിയത്‌. അറസ്റ്റ്‌ ഖേപ്പെടുത്തുമെന്നും കൂടുതൽ വിവരങ്ങൾ പരിശോധിക്കുമെന്നും വട്ടിയൂർക്കാവ് ഇൻസ്പെക്ടർ വിനോദ് പറഞ്ഞു. രാത്രിയോടെ ബോംബ് സ്ക്വാഡ് എത്തി ഇവരുടെ കാർ പരിശോധിച്ചു.

Eng­lish Sum­ma­ry: NIA case
You may also like this video

Exit mobile version