Site icon Janayugom Online

ഭീകരാക്രമണം: അന്വേഷണം ഏറ്റെടുത്ത് എന്‍ഐഎ പൂഞ്ചിലേക്ക്

സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ അന്വേഷണം ഏറ്റെടുത്ത എൻഐഎ സംഘം പൂഞ്ചിലേക്ക് പുറപ്പെട്ടു. പ്രാഥമിക വിവര ശേഖരണം ഇതിനകം നടത്തിയിട്ടുണ്ട്. എൻഐഎയുടെ ഡല്‍ഹിയിലെ ഫൊറൻസിക് സംഘമാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം ഇന്ന് പൂഞ്ചില്‍ എത്തുക. അതിനിടെ ഭീകരർക്കായുള്ള തിരച്ചിൽ സൈന്യവും പൊലീസും ഊർജിതമാക്കിയിരിക്കുകയാണ്. പ്രദേശം വളഞ്ഞാണ് സൈന്യം ഭീകരർക്കായി തിരച്ചിൽ തുടരുന്നത്. ഡ്രോൺ ഉൾപ്പെടെ ഉപയോഗിച്ചും മേഖലയിൽ ഭീകരർക്കായി തിരച്ചിൽ നടത്തുന്നുണ്ട്.

ജമ്മു കശ്മീരിൽ സൈന്യം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിൽ അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഭീകരർ വനമേഖല വിട്ടു പോകാൻ സാധ്യതയില്ലെന്നാണ് സൈന്യത്തിന്റെ നിഗമനം. ആക്രമണത്തിൽ അഞ്ചു സൈനികാരാണ് വീരമൃത്യുവരിച്ചത്. അതേസമയം ഗുരുതരമായി പരുക്കേറ്റ സൈനികൻ റജൗരിയിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് മൂന്ന് മണിക്കാണ് ഭീകരവിരുദ്ധ ഓപ്പറേഷൻ വിഭാഗത്തിലെ സൈനികർ സഞ്ചരിച്ച ട്രക്കിന് നേരെ ഭീകരർ ഗ്രനേഡ് ആക്രമണം നടത്തിയത്. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള വനമേഖലയ്ക്ക് അടുത്ത് വച്ചാണ് ആക്രമണം നടന്നത്. പൂഞ്ചിലെ ഭീംബർ ഗലിയിൽനിന്ന് ടോട്ട ഗാലിയിലെ സൈനിക യൂണിറ്റിലേക്ക് മണ്ണെണ്ണ കൊണ്ടുപോകുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ട്രക്കിൽ ആറ് സൈനികരാണ് ഉണ്ടായിരുന്നത്.

സംഭവസ്ഥലത്ത് തന്നെ അഞ്ചു സൈനികരും വീരമൃത്യുവരിച്ചു. ഗുരുതരമായി പരുക്കേറ്റ ഒരു സൈനികൻ റജൗറിയിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്. വാഹനത്തിന് നേരെ വെടിയുതിർക്കുകയും ഗ്രനേഡ് ഉപയോഗിച്ച് സ്ഫോടനം നടത്തുകയുമായിരുന്നുവെന്ന് സൈന്യം അറിയിച്ചു.

 

Eng­lish Sam­mury: poonch ter­ror attack case NIA inves­ti­ga­tion over

 

Exit mobile version