Site iconSite icon Janayugom Online

മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രി യാത്ര നിരോധിച്ചു

കൊച്ചി-ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ്പ് റോഡിൽ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് രാത്രികാല യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിട്ടു. പകൽ സമയങ്ങളിൽ ഈ സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും നിയന്ത്രണമുണ്ട്. മൺസൂൺ കാലത്ത് മണ്ണിടിച്ചിൽ ഭീഷണി കാരണം ഈ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത് പതിവാണ്. അതേസമയം, കഴിഞ്ഞ ദിവസം ഇടുക്കി മൂന്നാറിൽ മണ്ണിടിഞ്ഞ് വഴിയോര കടകൾക്ക് മുകളിൽ വീഴുകയും ചെയ്തിരുന്നു. റോഡിന്റെ കട്ടിങ് സൈഡിന് മുകളിലുള്ള അപകടകരമായ പാറകളും മണ്ണും പൂർണ്ണമായും നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാണ്.

Exit mobile version