Site iconSite icon Janayugom Online

കോവിഡ് വ്യാപനം; രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി സംസ്ഥാനങ്ങള്‍

കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇന്ന് മുതലാണ് കര്‍ഫ്യൂ നിലവില്‍ വരുന്നത്. രാത്രി 11 മണി തൊട്ട് രാവിലെ 5 മണിവരെയാണ് നിയന്ത്രണം. 290 പുതിയ കോവിഡ് കേസുകളാണ് ഇന്നലെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതാണ് കര്‍ഫ്യൂ എര്‍പ്പെടുത്താന്‍ സര്‍ക്കാന്‍ തീരുമാനിച്ചത്. കോവിഡ് കേസുകളിവല്‍ 16 ശതമാനത്തിന്റെ വര്‍ധനവും 24 മണിക്കൂറിനുള്ളില്‍ ഒരു മരണവും ഡല്‍ഹിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കേസ് പോസിറ്റിവിറ്റി നിരക്ക് 0.5 ശതമാനമായി ഉയര്‍ന്നു. കര്‍ണാടകയിലും ഉത്തര്‍പ്രദേശിലും ഇതിനോടകം കര്‍ഫ്യൂ ഏര്‍പ്പെടുത്തി കഴിഞ്ഞു. 

ENGLISH SUMMARY:night uur­few in delhi
You may also like this video

Exit mobile version