Site iconSite icon Janayugom Online

സ്വര്‍ണം നേടി നിഹാല്‍ സരിന്‍, ഗുകേഷ്

CommonwealthgamesCommonwealthgames

44-ാമത് ചെസ് ഒളിമ്പ്യാഡില്‍ മികച്ച പ്രകടനവുമായി ഇന്ത്യ. ആദ്യമായി ഇന്ത്യയിലേക്കെത്തിയ ചെസ് മാമാങ്കം അവസാനിച്ചപ്പോള്‍ വ്യക്തിഗത ഇനത്തില്‍ മലയാളി താരം നിഹാൽ സരിനും ഡി ഗുകേഷും സ്വർണം നേടി. ഒരു മത്സരത്തില്‍പ്പോലും തോല്‍ക്കാതെയാണ് സരിന്‍ സ്വര്‍ണം നേടിയത്. ബോര്‍ഡ് രണ്ടിലാണ് സരിന്റെ വിജയം. ഇ അർജുന് വെള്ളി ലഭിച്ചു. ആർ പ്രഗ്നാനന്ദ, ആർ വൈശാലി, താനിയ സച്ച്ദേവ്, ദിവ്യ ദേശ് മുഖ് എന്നിവര്‍ വെങ്കലം സ്വന്തമാക്കി.
ടീമിനത്തില്‍ രണ്ട് വെങ്കലമാണ് ഇന്ത്യയുടെ സമ്പാദ്യം. അവസാന ദിവസമായ ഇന്നലെ ഇന്ത്യന്‍ വനിതാ ടീം അമേരിക്കയുമായി ഏറ്റുമുട്ടിയിരുന്നു. തോല്‍വി വഴങ്ങിയതോടെ ഇന്ത്യ വെങ്കലമെഡലില്‍ ഒതുങ്ങി. 3–1 നാണ് അമേരിക്കയുടെ വിജയം. ജയിച്ചിരുന്നെങ്കില്‍ ടീമിന് സ്വര്‍ണം ലഭിക്കുമായിരുന്നു. വനിതാ ടീം വിഭാഗത്തില്‍ ഉക്രെയ്ന്‍ സ്വര്‍ണവും ജോര്‍ജിയ വെള്ളിയും നേടി.
കൊനേരു ഹംപി, തനിയ സച്‌ദേവ്, വൈശാലി, കുല്‍ക്കര്‍ണി ഭക്തി എന്നിവരടങ്ങിയ എ ടീമാണ് ഇന്ത്യക്ക് വേണ്ടി വെങ്കലം നേടിയത്. പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ ബി ടീമാണ് വെങ്കലമണിഞ്ഞത്. ജര്‍മ്മനിയെ 3–1നു തകര്‍ത്താണ് പുരുഷ ടീമിന്റെ നേട്ടം. ഉസ്‌ബെക്കിസ്ഥാന്‍ സ്വര്‍ണം നേടി. അര്‍മേനിയക്കു വെള്ളിയും ഇന്ത്യയുടെ ബി ടീമിനു വെങ്കലവും ലഭിച്ചു. 

Eng­lish Sum­ma­ry: Nihal Sarin and Gukesh won gold

You may like this video also

Exit mobile version