Site iconSite icon Janayugom Online

വിദേശത്തുള്ള സുഹൃത്താണ് തന്നെ ചതിച്ചതെന്ന് നിഖില്‍ തോമസ്

വിദേശത്തുള്ള സുഹൃത്ത് തന്നെ ചതിച്ചതെന്ന് വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കി എംകോം പ്രവേശനം നേടിയ കേസിലെ പ്രതി നിഖില്‍ തോമസിന്‍റെ മൊഴി. ഇയാള്‍ പറഞ്ഞതനുസരിച്ചാണ് രണ്ട് ലക്ഷം രൂപ നല്‍കി വ്യാജ സര്‍ട്ടിഫിക്കറ്റ് വാങ്ങിയതെന്നും നിഖില്‍ പറഞ്ഞു.

പ്രാഥമിക ചോദ്യം ചെയ്യലിലാണ് നിഖില്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. കലിംഗ യൂണിവേഴ്‌സിറ്റിയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന് സുഹൃത്ത് തന്നോട് വ്യക്തമാക്കിയതായി നിഖിൽ തോമസ് പറഞ്ഞു. ഈ സര്‍ട്ടിഫിക്കറ്റ് കേരള സര്‍വകലാശാലയില്‍ സമര്‍പ്പിച്ചാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് ഇയാള്‍ പറഞ്ഞു.

അതിനാലാണ് എംകോം പ്രവേശനത്തിന് ഇതേ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതെന്നും നിഖിൽ വ്യക്തമാക്കി. മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളുടെ വിദേശത്തുള്ള സുഹൃത്തിനേയും പ്രതി ചേര്‍ത്തേക്കുമെന്ന് വിവരമുണ്ട്. 

കോട്ടയം കെഎസ്ആര്‍ടിസി ബസ്‌ സ്‌റ്റാൻഡിൽ വെച്ചാണ്‌ നിഖിൽ തോമസിനെ കായംകുളം സിഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ പിടികൂടുന്നത്. അഞ്ച് ദിവസമായി നിഖിൽ ഒളിവിലായിരുന്നു. 

Eng­lish Summary:
Nikhil Thomas said that he was cheat­ed by his friend abroad

You may also like this video:

Exit mobile version