നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. അഡ്വ. മോഹൻ ജോർജ് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കും. കേരളാ കോൺഗ്രസിന്റെ മുൻ നേതാവായിരുന്ന മോഹൻ ജോർജ് നിലവിൽ നിലമ്പൂർ കോടതിയിൽ അഭിഭാഷകനായി പ്രവർത്തിച്ചുവരികയാണ്. നിലമ്പൂർ ചുങ്കത്തറ സ്വദേശിയായ് ഇദ്ദേഹം മാർത്തോമ്മാ സഭാ പ്രതിനിധിയാണ്. ദിവസങ്ങൾ നീണ്ട കൂടിയാലോചനകൾക്കൊടുവിലാണ് എൻഡിഎ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചത്.
നിലമ്പൂരില്‍ അഡ്വ. മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥി

