Site iconSite icon Janayugom Online

നിലമ്പൂർ വോട്ടെടുപ്പ്; ബോധവല്‍ക്കരണവുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍

നിലമ്പൂര്‍ വോട്ടെടുപ്പിന് തൊട്ടുമുമ്പ് ബോധവല്‍ക്കരണവുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍. ‘ഒരു വോട്ട് എന്തു മാറ്റമാണ് ഉണ്ടാക്കുക’ എന്ന പേരില്‍ ആണ് ബോധവൽക്കരണം.‘നമ്മള്‍ ധാരാളം പേരുള്ളതുകൊണ്ട് പലരില്‍ ഒരാളുടെ വോട്ടിന് വലിയ വിലയൊന്നുമില്ല എന്ന് ചിലരെങ്കിലും ചിന്തിച്ചേക്കാം. ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും വോട്ട് ചെയ്യാനുള്ള അവകാശമുണ്ട്.

രാജ്യത്തിന്റെ ഭാവി ജനം തിരുമാനിക്കുന്നത് വോട്ടുകളിലൂടെയാണ്. രാജ്യത്തിന്റെ ഭാവി നിര്‍ണ്ണയത്തില്‍ പങ്കാളികളാകാന്‍ വോട്ടവകാശം വിനിയോഗിക്കണം. വോട്ട് ചെയ്യാനുള്ള അവസരം അവഗണിക്കുന്നത് രാഷ്ട്രനിര്‍മ്മാണത്തില്‍ പങ്കാളിയാവാനുള്ള അവസരം അവഗണിക്കുന്നതിനു തുല്യമാണ്’-തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കുന്നു. നിലമ്പൂരില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ബുധനാഴ്ച നിശബ്ദപ്രചാരണമാകും നടക്കുക. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. 23 നാണ് വോട്ടെണ്ണൽ. 

Exit mobile version